skip to main
|
skip to sidebar
കുരുട്ടുകൊള്ളി
എന്റെ പുക, എന്റെ പുക, എന്റെ ചെറിയ പുക...
31 December 2011
നിന്നെ മോഷ്ടിച്ചു
വായിച്ചു കേള്‍പ്പിക്കുന്നു
നിന്നെത്തന്നെ ഞാന്‍...
(13.12.2011)
28 December 2011
വരിക്കച്ചക്ക നീ,
ചുള പറിച്ചതു ഞാന്‍
മുള്ളുകൊണ്ടതെനിക്ക്,
കൂട്ടാന്‍ വച്ചതും ഞാന്‍,
മുളഞ്ഞി പറ്റിയതുമെനിക്ക്,
വെന്തുവന്നപ്പഴറിഞ്ഞു...
ഗ്രഹണി നിനക്കല്ല,
എനിക്കാണെന്ന്...
(12.12.2011)
27 December 2011
കണ്ടുമടുത്ത്
തമ്മില്‍ കശപിശയായ്
മൗസും കീബോര്‍ഡും...
(15.12.2011)
25 December 2011
നീയെന്‍റെയെന്ന്
ഉമ്മവച്ചപ്പോള്‍ തൊട്ട്
നീയല്ലാതായ് നീ...
(16.12.2011)
22 December 2011
നീ തരാത്തത്
നിന്നില്‍ നിന്നെടുക്കുന്നു
വേണ്ടുവോളം ഞാന്‍
(16.12.2011)
21 December 2011
ഹൃദയം പിഴിഞ്ഞുനോക്കി
തുള്ളി ബാക്കിയില്ല,
ഇനിയും തരാന്‍...
(26.11.2011)
17 December 2011
ആളിക്കത്തി നീ
തീര്‍ന്നുപോലാല്‍പ്പിന്നെ
തീപ്പൊരിത്തരിയ്ക്കു ഞാ-
നെവിടെപ്പോകും...?
(28.11.2011)
16 December 2011
അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍
ആഞ്ഞാഞ്ഞുവലിച്ച പുകയിലൂടെ
അവളെന്‍റെ കരളിലെത്തി
എന്‍റെ തൊലിയും രക്തവും
മലമൂത്രരേതസ്സുകളും
കറുത്തുപോയതങ്ങനെയാണ്...
(ആശയത്തിനു കടപ്പാട് : സുഹൃത്ത്)
(03.11.2011)
15 December 2011
അനുവാദമില്ലാതെ
കണ്ണുകള്‍ കൊണ്ടെന്നെ
കുടിച്ചുതീര്‍ത്തില്ലേ നീ...
(09.12.2011)
14 December 2011
തോന്നുമ്പം തോന്നുമ്പം
തോന്നുന്നതൊക്കെ പറയാനല്ലേല്‍
നിന്നെപ്പിന്നെന്തിനാ...?
(27.11.2011)
13 December 2011
നിന്നെയെന്‍ നെഞ്ചില്‍
പണ്ടാരടക്കിയിട്ടും
പിടയ്ക്കുന്നോ നീ...?
(10.12.2011)
12 December 2011
കൂട്ടുപോയത്
ഫെമിനിസ്റ്റ് കാളയ്ക്ക്
എന്‍റെ ആണ്‍പശു...
(11.12.2011)
11 December 2011
തൊട്ടാവാടി
കുരുന്നിലത്തുഞ്ചത്ത്
വിരലൊന്നു മുട്ടീപ്പോ
കുഴഞ്ഞുപോയില്ലേ നീ,
തൊട്ടാല്‍ക്കുഴഞ്ഞീ
(07.09.2011)
10 December 2011
പലവട്ടം പറഞ്ഞില്ലേ,
പൂവുതരില്ലെന്ന്...
എന്നിട്ടുമെന്നിട്ടും
നീവന്നു പിന്നെയും
നോക്കിനില്‍ക്കുന്നത്
പൂവിനോ, എന്നെയോ?
(07..09..2011)
9 December 2011
നാളെ മഴയാവുന്നത്
ഇന്നത്തെ കടല്‍
(07..09..2011)
8 December 2011
ആത്മഹത്യ ചെയ്യേണ്ടത്
ശനിയാഴ്ച വൈകിട്ട്,
അടുത്ത ശനി വരെ
നീയൊന്നുമറിയില്ലല്ലോ...
(25.11.2011)
(സമര്‍പ്പണം :
ശനികളില്‍ മാത്രം കണ്ടുമുട്ടുന്ന രണ്ടു കമിതാക്കള്‍ക്ക്)
6 December 2011
മരിച്ച നിരപരാധിയ്ക്ക്
അപരാധികള്‍ ചേര്‍ന്ന് പണിയുന്നു
രക്തസാക്ഷി മണ്ഡപം,
നിരപരാധി മണ്ഡപം...
(24.11.2011)
5 December 2011
മാമാങ്കം കണ്ടത്
അമ്മാത്ത് വച്ചാണ്;
ചെറിയ മാമനും വലിയ മാമനും തമ്മില്‍
(28.11.2011)
4 December 2011
വലതുകൈ ചെയ്യുന്നത്
ഇടതുകൈയറിയാതിരിക്കാനാണ്
ഞാന്‍ കുടവയര്‍ വച്ചത്...
(30.11.2011)
3 December 2011
എരിയലും പുകയലും
കൊള്ളിധര്‍മ്മങ്ങള്‍;
എരിയ്ക്കലും പുകയ്ക്കലും
നിന്‍റെ അധര്‍മ്മങ്ങള്‍
(04.11.2011)
2 December 2011
അവളോട് പറഞ്ഞ
വാക്കിന്‍റെ ഗര്‍ഭത്തില്‍
അര്‍ത്ഥങ്ങളുണ്ടായിരുന്നു;
ഇരട്ട പ്രസവിക്കാതിരിക്കാന്‍
അവളതലസിപ്പിച്ചു കളഞ്ഞു...
(04.11.2011)
1 December 2011
തണുത്തു പൊള്ളിക്കാതെ
ഉരുകുകെന്‍ പ്രണയമേ...
30 November 2011
ഉണ്ടെന്നു നീയും
ഇല്ലെന്നു ഞാനും
ഉണ്ടില്ലെന്നവനും
പറയുന്നതാണോ
വ്യതിരിക്തത...?
(22.11.2011)
29 November 2011
പ്രണയം
വഷളാവുന്നതെപ്പോള്‍...???
- അതിനെ
'
പ്റണയം
' എന്നെഴുതുമ്പോള്‍ മാത്രം.
(06.04.2011)
28 November 2011
ഒരുമ്മ കൊടുത്തപ്പോള്‍
അവള്‍ അമ്മയായി,
ഇനിയൊരുമ്മ കൊടുക്കാന്‍
പേടിയാവുന്നു
…
അവള്‍ തീര്‍ന്നുപോയാലോ
…
?
(
01.04.2011)
27 November 2011
പൊരുത്തം -
പത്തില്‍ പത്തെന്നവള്‍
പത്തിലെട്ടെന്നു പണിക്കര്‍
പത്തിലാറെന്നു കൂട്ടര്‍
പത്തില്‍ നാലെന്നമ്മ
പത്തില്‍ രണ്ടെന്നു മക്കള്‍
പത്തിലൊന്നുമില്ലെന്നു കാലം...
(10.11.2010)
26 November 2011
ആത്മഹത്യാക്കുറിപ്പ് -
" ഞാന്‍ മരിക്കില്ലായിരുന്നു,
ഒരു വാക്ക്,
ഒരേയൊരു വാക്ക്,
നീ പറഞ്ഞിരുന്നെങ്കില്‍,
'പോട്ടെടാ' എന്ന്... "
(26.03.2011)
25 November 2011
മോഹങ്ങള്‍ മൂടിയ കുഴിയില്‍
ഞാനൊരു വാഴ നട്ടു
അടക്കാനാവാത്ത മോഹം
അതൊന്നു കുലച്ചു കാണാന്‍
(04.05.2011)
24 November 2011
ഞാനത്
മുറിക്കാന്‍ തീരുമാനിച്ചു;
ഈര്‍ക്കില്‍ കൊണ്ട്
ഇലകള്‍ തുന്നി
നാണം മറച്ചപ്പോള്‍
നീണ്ടുനിന്നതുകൊണ്ട്.
(14.04.2011)
23 November 2011
ജീവിതം തളയ്ക്കപ്പെട്ട
വിലങ്ങിനും,
മൂന്നക്ഷരമായിരുന്നു,
നിന്‍റെ പേരിന്‍റെ.
(12.04.2011)
22 November 2011
മകരമഞ്ഞു മൂടുമ്പൊഴും
ഇടവപ്പാതി തിമിര്‍ക്കുമ്പൊഴും
എനിക്കു ഭയമാണ്,
നിനക്ക് പൊള്ളുന്നുവോ എന്ന്,
ചൂടേറ്റ്,
എന്റെ
നെഞ്ചിലെ
നെരിപ്പോടിന്‍റെ...
(25.04.2011)
21 November 2011
സ്നേഹം -- കിട്ടുന്നവര്‍ക്ക്
ദാഹം -- കിട്ടാത്തവര്‍ക്ക്,
ബാധ്യത -- വാരിക്കോരിക്കിട്ടി
ചെടിച്ചു പോയവര്‍ക്ക്...
(14.04.2011)
20 November 2011
മനസ്സു പകുത്തപ്പോള്‍
കുറഞ്ഞുപോയത്
നിനക്കെന്നു ഞാനും
എനിക്കെന്നു നീയും
(20.10.2010)
Newer Posts
Home
Subscribe to:
Posts (Atom)
About Me
- സോണി -
ഞാന്‍.....നിങ്ങള്‍ കരുതുന്നതു പോലെ തന്നെ...(അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ...?) (pukayunnakolli@gmail.com)
View my complete profile
Followers
Blog Archive
►
2015
(4)
June
(1)
May
(1)
February
(1)
January
(1)
►
2014
(1)
April
(1)
►
2013
(8)
November
(1)
June
(3)
May
(3)
January
(1)
►
2012
(13)
December
(1)
September
(1)
July
(2)
June
(2)
May
(1)
January
(6)
▼
2011
(33)
December
(22)
November
(11)
Powered by
Blogger
.
Labels
Haiku
(23)
കുറുംകൊള്ളികള്
(36)