13 January 2012

അടിച്ചതു നീ...
അകലത്തിരുന്നിട്ടും
ഫിറ്റായതു ഞാന്‍...
(17.12.2011)

10 January 2012

വിശന്നിരുന്ന്‍
ഉണ്ടു നിറഞ്ഞപ്പോഴും
ആക്രാന്തം ബാക്കി...
(14.12.2011)

7 January 2012


അടുപ്പിലിരിക്കുന്നു നീ
പുകയാത്ത ഒരു കൊള്ളി
തീ പിടിപ്പിക്കുന്നതും
ഊതിക്കത്തിയ്ക്കുമ്പോള്‍
ആളിക്കത്തുന്നതും ഞാന്‍


(27.12.2011)

6 January 2012

പട്ടട കെട്ടു;
ഇവിടെയിനി ബാക്കി
മരിച്ച ഞാനും...
(14.12.2011)

4 January 2012

ചൊല്ലിത്തന്നു നീ,
സര്‍വ്വവും മായാമയം !
നീയപവാദം?
(13.12.2011)

1 January 2012

വയറിളക്കം
പല്ലുതേയ്ക്കാതെന്നെ നീ
തിന്നിട്ടാ പെണ്ണേ...

(15.12.2011)