10 November 2013


ഇന്നലെ വന്നത്
നീയായിരുന്നെങ്കില്‍
ഇന്ന് വരാതിരുന്നത്
ഞാനായിരുന്നു,
പപ്പാതിയായില്ലേ...?!?!?

(07..11..2013)

8 June 2013


കടലെന്നുമോഹിച്ചു മുങ്ങി
അവളുടെ കണ്‍നീലയില്‍....
കടല്‍ച്ചൊരുക്കിലായ് ഞാന്‍!!!
(04..06..2013)

4 June 2013

 
കാണാത്ത നിന്‍റെ
ശബ്ദത്തെ ഭോഗിച്ചു ഞാന്‍;
പെറ്റതിടിവാള്‍...!
(12.12.2011)

1 June 2013


പ്രേമലേഖനം

ചെത്തിമിനുക്കി
അറ്റം കൂര്‍പ്പിച്ചെയ്തു,
അവളെക്കിട്ടി


(28.12.2011)

24 May 2013


കോരിയൊഴിച്ചു,
പരത്തി മറിച്ചിട്ടു,
ദോശ മൊരിഞ്ഞു....
(14.12.2011)

22 May 2013

അച്ഛന്‍ പറഞ്ഞുകൊടുത്ത്
അമ്മയെഴുതിയെടുത്ത്‌
പാതിരാത്രിയ്ക്കൊരു നാള്‍
പബ്ലിഷ് ചെയ്തതാണെന്നെ...

11 May 2013


കൊള്ളിയണഞ്ഞു
പുകയൊതുങ്ങി,
ശേഷമൊരു കരിക്കട്ട !

22 January 2013


തൂക്കക്കട്ടിയ്ക്കു സങ്കടം
താഴാന്‍ വിടുന്നില്ലെന്‍ തട്ട്,
അങ്ങേത്തട്ടിലെ കുന്നിമണി !

11 December 2012


ചെവിയ്ക്കു പിന്നില്‍നിന്ന്
കിളി പറന്നു...
പറഞ്ഞ വാക്കും,
കിളീടെ പ്രാക്കും....

(09.12.2011)

11 September 2012

മഞ്ഞച്ചരടില്‍
കെട്ടിത്തൂങ്ങിച്ചത്തു, നീ
ആലിലത്താലി
(30.06.2012)

27 July 2012


മഴ പെയ്യുന്നു,
ഞാന്‍ മാത്രം നനയുന്നു,
പ്രണയമഴ...

(27..06..2012)

4 July 2012

 
ജലനിരപ്പിന്‍
അടിക്കണക്കുകളില്‍
അടിപ്പെട്ട ജീവിതം...!

(13.12.2011)

21 June 2012

സ്വര്‍ഗ്ഗത്തിരുന്നു
പ്രണയിക്കുന്നു, രണ്ടു
കട്ടുറുമ്പുകള്‍
(28.12.2011)

9 June 2012


ഇറുത്തപ്പോള്‍ കണ്ണീരു പൊടിഞ്ഞു,
എണ്ണയിലിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു,
കറിയിലിട്ടപ്പോള്‍ വാടിക്കുഴഞ്ഞു,
കരയാന്‍ പിറന്നവള്‍ - കറിവേപ്പിലപ്പെണ്ണ്‍...


(29.10.2011)

5 May 2012

എനിക്കു നിന്നെ
മടുക്കും വരെ മാത്രം
പ്രണയിക്കൂ നീ...

(11.12.2011)