16 December 2011


അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍
ആഞ്ഞാഞ്ഞുവലിച്ച പുകയിലൂടെ
അവളെന്‍റെ കരളിലെത്തി

എന്‍റെ തൊലിയും രക്തവും
മലമൂത്രരേതസ്സുകളും
കറുത്തുപോയതങ്ങനെയാണ്...

(ആശയത്തിനു കടപ്പാട് : സുഹൃത്ത്‌)
(03.11.2011)

7 comments:

പൊട്ടന്‍ said...

നല്ല ആധുനിക കവിത.
സുഹൃത്തിനും ആശംസകള്‍.

ഇ.എ.സജിം തട്ടത്തുമല said...

കവിതയ്ക്ക് പേരില്ലേ?

മനോജ് കെ.ഭാസ്കര്‍ said...

സുഹൃത്തൊരു ‘ചങ്ങല വലിക്കാരന്‍’ ആണല്ലേ....

African Mallu said...

ഹ.. ആഞ്ഞാഞ്ഞു പുകവലിച്ചാല്‍ കരളില്‍ അല്ലല്ലോ ശ്വാസ കോശത്തിലല്ലേ എത്തുന്നത്‌...

നാമൂസ് said...

പേടിക്കണം.
അവളെയും, അവളുടെ ഓര്‍മ്മകളെയും.

- സോണി - said...

@ സജിം : ഇതിനൊന്നും പേരില്ല, കാര്യം മനസ്സിലാവാത്ത ഏതിനെങ്കിലും ഒഴികെ.

@ മല്ലു : ശ്വാസകോശം, കരള്‍, ബ്ലഡ്‌... ഇതെല്ലാം കണക്ടഡ്‌ അല്ലേ?

സേതുലക്ഷ്മി said...

വളരെ ചെറുതായി പറഞ്ഞു..
വളരെ ഏറെ പറഞ്ഞു..

Post a Comment